കിഴക്കന്‍ ലഡാക്കില്‍ 20,000 സൈനികരെ വിന്യസിച്ച് പാകിസ്താന്‍; ഇന്ത്യക്ക് അതിര്‍ത്തികളില്‍ വന്‍ സമ്മര്‍ദ്ദം

ലഡാക്ക്- ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം നേരിടുന്നതിനിടെ ഇന്ത്യക്ക് ഭീഷണിയായി പാകിസ്താന്‍ സേനയുടെ പുതിയ നീക്കം.രാജ്യത്തിന് രണ്ട് അതിര്‍ത്തികളിലും വലിയ ഭീഷണികളാണ് നേരിടേണ്ടി വരികയെന്നാണ് പുതിയ വിവരം. കിഴക്കന്‍ ലഡാക്കില്‍ ഗില്‍ഗിത് ബല്‍തിസ്താന്‍ ബോര്‍ഡറില്‍ 20000 പാക് സൈനികരെ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ചൈനയുടെ സൈന്യത്തിന് തുല്യമായ സൈന്യത്തെ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ജമ്മുകശ്മീരില്‍  ആക്രമത്തെ പ്രകോപിപ്പിക്കുന്നതിനായി ചൈനീസ് സൈന്യം തീവ്രവാദ സംഘടനയായ അല്‍ ബദറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
സൈനികരെ വടക്കന്‍ ലഡാക്ക് മേഖലയിലേക്ക് മാറ്റി. ബാലകോട്ട് ആക്രമണസമയത്ത് പാകിസ്താന്‍ വിന്യസിച്ചതിനേക്കാള്‍ കൂടുതലാണിത്. ചൊവ്വാഴ്ച,ഇന്ത്യന്‍ ചൈനീസ് സൈനികര്‍ പത്ത് മണിക്കൂറിലധികം കമാന്റര്‍ തലത്തിലുള്ള സംഭാഷണം നടത്തി.
 

Latest News