മലപ്പുറം- ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി അറമുഖ സ്വാമിയെ(38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിറയെ പാചകവാതകവുമായി കൊച്ചി ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
താഴ്ചയിലേക്കു മറിഞ്ഞ ലോറിയില്‍നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. തൃശൂര്‍, കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം ബൈപ്പാസ് റോഡിലൂടെ വഴിതിരിച്ചുവിട്ടു. നേരിയ വാതക ചേര്‍ച്ച ഉള്ളതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.






