Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈ സൗദി കോൺസുലേറ്റ് തുറക്കുന്നു; റീ എൻട്രി പുതുക്കാൻ നടപടി 

റിയാദ്- കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ച മുംബൈ സൗദി കോൺസുലേറ്റ് വ്യാഴാഴ്ച തുറക്കും. ആദ്യഘട്ടത്തിൽ സൗദിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റീ എൻട്രി പുതുക്കും. ഇത് സംബന്ധിച്ച് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് കോൺസുലേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചു.
സൗദി അറേബ്യയിലെ തൊഴിലുടമകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റീ എൻട്രി ദീർഘിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം ജീവനക്കാരുടെ പാസ്‌പോർട്ടുകളിൽ റീ എൻട്രി എക്‌സ്റ്റൻഷൻ സ്റ്റാമ്പ് ചെയ്യുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്. 
അതോടൊപ്പം സൗദി ആരോഗ്യമേഖലയിലേക്ക് അനുവദിച്ച പുതിയ വിസകളും സ്റ്റാമ്പ് ചെയ്യും. നേരത്തെ സ്റ്റാമ്പ് ചെയ്ത് മൂന്നു മാസത്തിനകം സൗദിയിലെത്താൻ സാധിക്കാത്തവരുടെ വിസകൾ കാൻസൽ ചെയ്യും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആശ്രിതരുടെ റീ എൻട്രികളും പുതുക്കി സ്റ്റാമ്പ് ചെയ്യും.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഓൺലൈനിൽ അപേക്ഷ നൽകി നിശ്ചിത ദിവസങ്ങളിലാണ് ഏജൻസി ഓഫീസ് ഉദ്യോഗസ്ഥർ പാസ്‌പോർട്ടുകളുമായി കോൺസുലേറ്റിൽ എത്തേണ്ടത്. കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കുകയും വേണം.
റീ എൻട്രി കാലാവധിയുള്ള ആരോഗ്യപ്രവർത്തകരെ പല സമയങ്ങളിലായി ചാർട്ടേഡ് സൗദി എയർലൈൻസ് വിമാനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗദിയിലെത്തിച്ചിട്ടുണ്ട്. ഇങ്ങനെ പുതുക്കി നൽകുന്നവരെയും വൈകാതെ എത്തിക്കും. അതേസമയം സൗദിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ മാത്രമേ റീ എൻട്രി കാലാവധി അവസാനിച്ച് നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മറ്റു സൗദി വിസക്കാരായ ഇന്ത്യക്കാരുടെ റീ എൻട്രി പുതുക്കുകയുള്ളൂ. 
ഇഖാമ കാലാവധിയുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തൊഴിലുടമ റീ എക്സ്റ്റൻഷന് രജിസ്റ്റർ ചെയ്യണം. അതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പിന്നീടുണ്ടാകും.

Tags

Latest News