ദമാം - സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ജൂലൈ 27 ന് തുറക്കുമെന്ന് ബഹ്‌റൈന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മാര്‍ച്ച് ഏഴിനാണ് കിംഗ് ഫഹദ് കോസ്‌വേ അടച്ചത്. ജൂലൈ 27 മുതല്‍ സൗദി ടൂറിസ്റ്റുകളെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ ബഹ്‌റൈനിലെ ടൂറിസം, വിനോദ മേഖല തയാറെടുപ്പിലാണ്.
കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ 1.1 കോടി ടൂറിസ്റ്റുകള്‍ എത്തിയതായാണ് കണക്ക്. ഇതില്‍ 90 ലക്ഷവും സൗദികളായിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ദിവസേന ശരാശരി 75,000 പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.