Sorry, you need to enable JavaScript to visit this website.

പ്രതിഷേധങ്ങള്‍ക്കിടെ ഹോങ്കോങ് ദേശീയ  സുരക്ഷാ നിയമം പാസാക്കി ചൈന

ബെയ്ജിംഗ്- പ്രതിഷേധങ്ങള്‍ക്കിടെ ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന. ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. ഞായറാഴ്ച തുടങ്ങിയ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് നിയമം പാസാക്കിയത്.
സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് നിയമമുണ്ടാക്കിയത്. നിയമത്തിന്റെ കരട് ഇതുവരെ പുറത്ത് വന്നിട്ടില്ല. നിയമം പാസാക്കിയെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ഹോങ്കോങ് നേതാവ് കാരി ലാം തയാറായിട്ടില്ല.
സ്വയം ഭരണാധികാരമുള്ള ഹോങ്കോങിനുമേല്‍ ചൈന പടിപടിയായി പിടിമുറുക്കുകയാണ്.
 

Latest News