Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തിനിടെ 180,000 തൊഴിലാളികളെ നാട്ടിലെത്തിച്ചതായി അബുദാബി

അബുദാബി- മൂന്ന് മാസത്തിനിടെ 180,000 തൊഴിലാളികളെ സ്വദേശങ്ങളിലെത്തിച്ചതായി അബുദാബി എമിറേറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.രാജ്യത്താകമാനം കോവിഡ് പരിശോധന നടത്തിയതിന്റെ ഭാഗമായി വ്യവസായിക മേഖലയിലടക്കമുള്ള തൊഴിലാളികള്‍ക്ക് സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങും മുമ്പ് അവരുടെ എല്ലാ അവകാശങ്ങളും ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവണ്‍മെന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇത്തരം തൊഴില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തേ, കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയങ്ങളിലും അന്താരാഷ്ട്ര നിലവാരത്തോടെ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വൈറസ് ബാധിതര്‍ക്ക് സൗജന്യ പരിചരണം, തൊഴിലാളികള്‍ക്ക് കോവിഡ് ബോധവല്‍കരണം, തൊഴില്‍ നഷ്ടമായവര്‍ക്ക് ഭക്ഷണ വിതരണം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

 

Latest News