Sorry, you need to enable JavaScript to visit this website.

ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് സയ്യിദ് അലി ഷാ ഗീലാനി രാജിവെച്ചു

ജമ്മുകശ്മീര്‍- കശ്മീരിലെ വിഘടനവാദികളുടെ സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് സയ്യിദ് അലി ഷാ ഗീലാനി രാജിവെച്ചു. 1990 മുതല്‍ കശ്മീരില്‍ ഹുറിയത്തിന്റെ മുഖമായിരുന്നു അദ്ദേഹം.90 വയസുകാരനായ അദ്ദേഹം സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായിരുന്നു .2010 മുതല്‍ പലപ്പോഴായി വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ കടുത്ത പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു .ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്ന് ഓഡിയോ സന്ദേശം വഴിയാണ് അറിയിച്ചത്.നിലവിലെ സംഘടനയുടെ മോശം അവസ്ഥ കണക്കിലെടുത്താണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോറത്തിലെ എല്ലാ ഘടകങ്ങള്‍ക്കും വിശദമായ കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ റദ്ദാക്കിയ ശേഷം കേന്ദ്രഭരണ പ്രദേശങ്ങളായി മേഖലയെ വിഭജിച്ചിരുന്നു. വന്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഹുറിയത്ത് ഘടകങ്ങള്‍ നിഷ്‌ക്രിയമാണെന്ന് രണ്ട് പേജുള്ള കത്തില്‍ ഗീലാനി ആരോപിക്കുന്നു.

അടുത്ത നടപടികള്‍ തീരുമാനിക്കുന്നതിനായി താന്‍ നിരവധി മാര്‍ഗങ്ങളിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നുവെങ്കിലും തന്റെ എല്ലാ പരിശ്രമങ്ങളും പാഴായി. സാമ്പത്തികം അടക്കം പല ക്രമക്കേടുകളും സംബന്ധിച്ച  ഉത്തരവാദിത്തം നിങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ് ഉപദേശ സമിതി യോഗം വിളിക്കാന്‍ നിങ്ങള്‍ ആലോചിച്ചതെന്നും അദ്ദേഹം പറയുന്നു.
 

Latest News