ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍

ടെഹ്‌റാന്‍- മധ്യപൗരസ്ത്യദേശത്ത് വീണ്ടും കാലുഷ്യത്തിന്റെ വിത്തുപാകി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തിന്റെ പേരിലാണിത്. ട്രംപിന് പുറമേ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രംപിനും മറ്റുള്ളവര്‍ക്കും വേണ്ടി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്റര്‍പോള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സ്വഭാവമുള്ള കേസായതിനാല്‍ ഇന്റര്‍പോള്‍ ഇടപെടാന്‍ ഇടയില്ലെങ്കിലും രാഷ്ട്രീയ ചലനങ്ങള്‍ക്ക് കാരണമായേക്കും.

 

Latest News