Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ സ്വദേശികള്‍ക്കിടയില്‍ കോവിഡ് പടരുന്നു

ദോഹ- ഖത്തറില്‍ സ്വദേശികള്‍ക്കിടയില്‍ കൊറോണ പടരുന്നതായി റിപ്പോര്‍ട്ട്. ഒരു കുടുംബത്തില്‍ തന്നെയുള്ളവരാണ് രോഗബാധിതരില്‍ ഏറെപേരും. ഒത്തുചേരലുകളും ശാരീരിക അകലം പാലിക്കാത്തതുമാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈറസ് പടരാന്‍ കാരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് മൂന്നുപേര്‍ കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. പ്രതിദിന രോഗസംഖ്യ 693 ആയി കുറഞ്ഞിട്ടുണ്ട്. രോഗവിമുക്തരുടെ എണ്ണം 80,170 ആയി.
മരണസംഖ്യ 113 ആയി. 3,506 പേരില്‍ നടത്തിയ പരിശോധനയിലാണ് 693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിമുക്തരുടെ എണ്ണം 80,170 ആയി ഉയര്‍ന്നതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,823 ആയി കുറഞ്ഞിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ 203 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ പരിശോധനക്ക് വിധേയമായ 3,52,659 പേരില്‍ 95,106 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

 

Latest News