വന്ദേഭാരത് വിമാന ടിക്കറ്റിന് എയര്‍ ഇന്ത്യ ഓഫീസില്‍ വന്‍തിരക്ക്

ദുബായ്- വന്ദേഭാരത് വിമാനങ്ങളില്‍ നേരിട്ട് ബുക്ക് ചെയ്യാമെന്ന എംബസി അറിയിപ്പ് വന്നതോടെ ദുബായ്  ദേരയിലെ എയര്‍ ഇന്ത്യാ ഓഫീസില്‍  വന്‍ തിരക്ക്. ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. യു.എ.ഇയില്‍നിന്ന് വന്ദേഭാരത് മിഷന്‍ പദ്ധതി വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ,  അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

തിങ്കളാഴ്ച വനിതകളടക്കം 500 പേര്‍ ടിക്കറ്റിനായി തങ്ങളെ സമീപിച്ചെന്ന് എയര്‍ ഇന്ത്യാ പ്രതിനിധി പറഞ്ഞു. കനത്ത ചൂട് സഹിച്ചും ആളുകള്‍ മണിക്കൂറോളം ക്യൂ നിന്നു. പലര്‍ക്കും നിരാശരായി മടങ്ങേണ്ടിയും വന്നു. പലരും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി.

 

Latest News