Sorry, you need to enable JavaScript to visit this website.

ബാങ്കിംഗ് ഇടപാടുകളിലെ ഇളവ് നാളെ അവസാനിക്കും

കോവിഡ് പശ്ചാത്തലത്തിൽ മൂന്നുമാസത്തേക്ക് ബാങ്കിംഗ് അനുബന്ധ ഇടപാടുകളിൽ സർക്കാർ നൽകിയ ഇളവുകൾ ഈ മാസം അവസാനിക്കും. ഇതോടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, മിനിമം ബാലൻസ് എന്നിവ ഉൾപ്പെടെ നൽകിയ ഇളവുകൾ നിർത്തലാക്കിയേക്കും. ഇതു സംബന്ധിച്ച് എസ്.ബി.ഐയുടെ അറിയിപ്പു വന്നു കഴിഞ്ഞു. മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ വഴിക്കു വരുമെന്നാണ് സൂചന. ഇക്കാര്യത്തെക്കുറിച്ച് ഉപയോക്താക്കൾ ബോധവാന്മാരായിരിക്കണം. അതല്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ജൂൺ 30 വരെ എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാനുള്ള എല്ലാ ഇടപാട് ചാർജുകളും ധനമന്ത്രാലയം പിൻവലിച്ച സാഹചര്യത്തിലാണിത്. സ്വന്തം എടിഎമ്മിലും അല്ലാതെയും നടത്തിയ എല്ലാ ഇടപാടുകളിലുമുണ്ടായ സർവീസ് ചാർജുകളും എസ്ബിഐ എഴുതിത്തള്ളിയിരുന്നു.

ജൂൺ 30 വരെയാണ് ഈ സൗജന്യമെന്ന് എസ്ബിഐ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ സാധാരണ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസം 8 സൗജന്യ ഇടപാട് നടത്താം. 
മെട്രോ ഇതര നഗരങ്ങളിൽ 10 സൗജന്യ എടിഎം ഇടപാടുകളാണ് ലഭിക്കുന്നതെന്നും എസ്ബിഐ വെബ്‌സൈറ്റിൽ പറയുന്നു. രണ്ടിടത്തും പരിധി കവിഞ്ഞാൽ ഉപയോക്താക്കളിൽ നിന്നു പിഴ ഈടാക്കും.  

Latest News