Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍-യു.എ.ഇ വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി

അബുദാബി- പാക്കിസ്ഥാനില്‍നിന്ന് യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളും തല്‍ക്കാലം നിര്‍ത്തിവെച്ചതായി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. പാക്കിസ്ഥാനില്‍നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് 19 ടെസ്റ്റ് നടത്താനുള്ള ലബോറട്ടറികള്‍ സജ്ജീകരിക്കുന്നതുവരെ ട്രാന്‍സിറ്റ് അടക്കമുള്ള വിമാനങ്ങള്‍ അനുവദിക്കില്ല.
ഇന്നു മുതല്‍ രാജ്യത്ത് മടങ്ങി എത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണിത്. എല്ലാ വിമാനങ്ങളും പുറപ്പെടുന്ന സമയവും തീയതിയും പുതുക്കാന്‍ ജി.സി.എ.എ നിര്‍ദേശിച്ചു.
നിലവില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍  കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.

നാഷണല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.

 

Latest News