റൊമാന്റിക് സീനുകളില്‍ അഭിനയിച്ചാല്‍ മകള്‍ക്ക് അസ്വസ്ഥത തോന്നും; ധാരാളം ചിത്രങ്ങള്‍ ഒഴിവാക്കിയെന്ന് അഭിഷേക് ബച്ചന്‍

മുംബൈ- അഭിഷേക് ബച്ചന്റെ റൊമാന്റിക് വേഷങ്ങള്‍ കാണില്ലെന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് താരം. മകള്‍ ആരാധ്യ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷം റൊമാന്റിക് ,ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നത് താന്‍ നിര്‍ത്തിയെന്നാണ് നടന്‍ അഭിഷേക് ബച്ചന്‍ പറയുന്നത്. നായികമാരുമായി അടുത്തിടപഴകുന്ന ഹോട്ട് സീനുകളില്‍ അഭിനയിക്കുന്നത് താന്‍ നിര്‍ത്തിയപ്പോള്‍ നിരവധി സിനിമകളാണ് തനിക്ക് നഷ്ടമായതെന്ന് താരം പറയുന്നു.

മകള്‍ ആരാധ്യക്ക് ഇപ്പോള്‍ എട്ട് വയസായി. അവള്‍ക്ക് ഇതൊക്കെ എന്താണെന്ന് ചോദിക്കേണ്ടി വരുന്ന അല്ലെങ്കില്‍ അസ്വസ്ഥത തോന്നുന്ന സിനിമകള്‍ അഭിനയിക്കില്ലെന്നാണ് താന്‍ തീരുമാനിച്ചത്. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് കരാര്‍ ഒപ്പുവെക്കും മുമ്പെ സംവിധായകരോട് പറയാറുണ്ട്. അത്തരത്തിലുള്ളവ ഒഴിവാക്കാറുമുണ്ട്.

എന്നാല്‍ റൊമാന്‍സോ ഇന്റിമേറ്റ് സീനുകളോ നിര്‍ബന്ധമുള്ള ചിത്രങ്ങളാണെങ്കില്‍ താന്‍ ഒഴിവാക്കാറാണ് ഉള്ളതെന്ന് അഭിഷേക് പറയുന്നു.അതുകൊണ്ട് തനിക്ക് ധാരാളം ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ദു:ഖമില്ലെന്നും ബോളിവുഡിലെ താരജോഡികളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകന്‍ കൂടിയായ അഭിഷേക് ബച്ചന്‍ പറയുന്നു.
 

Latest News