Sorry, you need to enable JavaScript to visit this website.

വര്‍ക്ക് ഫ്രം ഹോം വിജയകരം; സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്

ബാംഗ്ലൂര്‍- കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരപ്പെടുത്താനൊരുങ്ങി ഇന്‍ഫോസിസ്. നിലവില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് ഇന്‍ഫോസിസിന്റെ  നടപടി. 39മത്തെ വാര്‍ഷിക സമ്മേളനത്തില്‍ ഓഹരി ഉടമകളുമായി ഇന്‍ഫോസിസ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് വര്‍ക്ക് ഫ്രം ഹോം മാതൃക ഉത്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യുബി പ്രവീണ്‍ റാവുവാണ് ചര്‍ച്ചയില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കുക. 
കൊറോണ വൈറസ് പ്രതിസന്ധിയെ മാറിക്കടക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചത് 93 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തയാറായതിനാലാണെന്ന് ചെയര്‍മാന്‍  നന്ദന്‍ നിലകേനി പറയുന്നു. 46 രാജ്യങ്ങളിലായി 2,40,000 ജീവനക്കാരാണ് ഇന്‍ഫോസില്‍ ജോലി ചെയ്യുന്നത്. കൂടാതെ, 3.6ബില്ല്യന്‍ രൂപയുടെ ബാലന്‍സ് ഷീറ്റ് ഇന്‍ഫോസിസിനുണ്ടെന്നും സിഇഒ സലില്‍ പരേഖ് പറഞ്ഞു. ആരോഗ്യകരമായ ഇടപെടലുകളും വരുമാനത്തിലെ വര്‍ധനവും കാരണമാണ് ശക്തമായ ബാലന്‍സ് ഷീറ്റ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു2025ഓടെ 75ശതമാനം ജീവനക്കാരെയും സ്ഥിരമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറ്റുമെന്ന് ഇന്‍ഫോസിസിന്റെ മുഖ്യ എതിരാളികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി നേരത്തെ അറിയിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

Latest News