നാട്ടില്‍ പോകാനിരുന്ന ദിവസം യുവാവ് ദുബായ് ക്രീക്കില്‍ മരിച്ച നിലയില്‍

ദുബായ്- ശനിയാഴ്ച നാട്ടിലേക്ക് പോകേണ്ടിയിരുന്ന മലയാളി യുവാവിനെ ദുബായ് ക്രീക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നെടുങ്കുളം കൂനായില്‍ കമലലായത്തില്‍ ബിജീഷ് (41) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലിന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാനായി ബിജീഷ് ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയവര്‍ അവസാന നിമിഷം വരെ കാത്തിരുന്നിട്ടും  ബിജീഷ് എത്തിയില്ല. തുടര്‍ന്നാണ് ദുബായ് ക്രീക്കില്‍നിന്ന് പോലീസ് ബിജീഷിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം അറിയുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല.

 

Latest News