അബുദാബി- ഭര്‍ത്താവിനെ വഞ്ചിച്ച ഭാര്യക്ക് അമ്പതിനായിരം ദിര്‍ഹം പിഴയിട്ട് ഫുജൈറ സിവില്‍ കോടതി. പണം മുന്‍ഭര്‍ത്താവിന് നല്‍കണം.
ഭാര്യയുടെ സമീപനത്തില്‍ പെട്ടെന്ന് മാറ്റം വന്നതോടെ ഭര്‍ത്താവിന് സംശയം ഉടലെക്കുകയായിരുന്നു. പിന്നീട് ഭാര്യ അറിയാതെ അവരെ നിരീക്ഷിച്ചു. താന്‍ ജോലിക്കായി പോയാലുടന്‍ ഭാര്യ കാമുകനുമൊത്ത് റസ്‌റ്റോറന്റുകളിലും പാര്‍ക്കുകളിലും കറങ്ങുകയാണെന്ന് ഭര്‍ത്താവിന് മനസ്സിലായി. തുടര്‍ന്ന് ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കി.
അന്വേഷണം നടത്തിയ ഫുജൈറ പോലീസ് പരാതി ശരിയെന്ന് കണ്ട് ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്തു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.
കൗണ്‍സലിംഗ് നടത്തിയെങ്കിലും വിവാഹമോചനം വേണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനിന്നു. ഇത് കോടതി അംഗീകരിച്ചു. താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തിനും പ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണമെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി നഷ്ടപരിഹാരം അനുവദിച്ചത്.






