സ്വര്‍ണവില കുത്തനെകൂടി, പവന് 35920 രൂപ

കൊച്ചി- ഇന്ന് രണ്ടുതവണയായി പവന് 400 രൂപ കൂടിയതോടെ സ്വര്‍ണവില 35,920 രൂപയായി. ഇത് റെക്കോര്‍ഡാണ്.
കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്‍ വില. രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4490 രൂപയാണ് ഇപ്പോള്‍ വില.
ആഗോളവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും കൂടിയതെന്ന് മാര്‍ക്കറ്റ് വൃത്തങ്ങള്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1763 ഡോളറായിരുന്നു.
കോവിഡ് വ്യാപിക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിച്ചത് വിലവര്‍ധനവിന് കാരണമായി.

 

Latest News