Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയ്യപ്പനും കോശിയുമിലെ’ പ്രശസ്തഗാനത്തിന് നൃത്തച്ചുവടുമായി ഡട്കോ ടെനന്റ് ജീവനക്കാർ

ദുബായ്- മഹാമാരിക്കാലത്തെ സമ്മർദ്ദങ്ങളെ മറികടക്കാൻ നൃത്തച്ചുവടുകളുമായി കമ്പനി ജീവനക്കാർ. ദുബായിലെ ഡട്കോ ടെനന്റ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ലോക്ഡൗൺ ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. അയ്യപ്പനു കോശിയും എന്ന മലയാള ചലചിത്രത്തിലെ ഹിറ്റ് ഗാനമായ ‘കലക്കാത്ത’ക്കനുസരിച്ച് സ്വന്തം ഭവനങ്ങളിൽ ചുവടുകൾവച്ച് തങ്ങളുടെ വിരസതയകറ്റുകയാണ് ഈ യുവാക്കൾ. കമ്പനിയിലെ കീ അക്കൗണ്ട് എഞ്ചിനീയർമാരായ കർണാടക സ്വദേശി കാർത്തിക് ഹെഗ്ഡേയും മലയാളിയായ ഫിൽസൺ റോയിയുമാണ്  നൃത്തവീഡിയോയിൽ പങ്കെടുക്കുന്നത്. കൊറോണക്കാലത്തെ ഉൽക്കണ്ഠയും ഏകാന്തതയും ഒരളവുവരെ മറികടക്കാൻ ഇതുപോലുള്ള ക്രിയാത്മക പ്രവൃത്തികൾ ഗുണംചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം.

സുഹൃത്തുക്കളുടെ സഹായത്തോടെ മൊബൈലിൽ പകർത്തിയ വീഡിയോ ഏകോപിപ്പിക്കാൻ മുൻകൈയെടുത്തത് ഇതേ കമ്പനിയിൽ ജോലിചെയ്യുന്ന ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ അനിൽ കെ.സി ആണ്. എഡിറ്റിംഗ് മുതലായ സാങ്കേതികകാര്യങ്ങളിൽ മഹേഷ് പട്ടാമ്പിയും ജിജോ വർഗീസും സഹകരിച്ചു.
 

Latest News