കാമുകിക്ക് അയച്ച സന്ദേശം ഭാര്യക്ക് കിട്ടി; യുവാവിന് പണി കിട്ടി

കുവൈത്ത് സിറ്റി - കാമുകിക്കുള്ള സന്ദേശം അബദ്ധത്തില്‍ ഭാര്യക്കയച്ച യുവാവ് കുടുങ്ങി. വിവാഹ മോചനം അനുവദിച്ച കോടതി ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാന്‍ വിധിച്ചു. വീട്ടുവാടക നല്‍കുന്നതിനു പുറമെ ഡ്രൈവറെയും വേലക്കാരിയെയും നിയമിക്കുന്നതിനുള്ള ചെലവും യുവാവ് വഹിക്കണം.


കാമുകിക്കുള്ള എസ്.എം.എസ് അബദ്ധത്തില്‍ നമ്പര്‍ മാറി ഭാര്യയുടെ ഫോണിലേക്ക് അയച്ചതാണ് കുവൈത്തി യുവാവിന് വിനയായത്. എസ്.എം.എസ് ലഭിച്ച യുവതി രണ്ടു മക്കളെയും കൂട്ടി ഉടന്‍ തന്നെ തന്റെ വീട്ടിലേക്ക് പോവുകയും വിവാഹ മോചനം തേടി കോടതിയെ സമീപിക്കുകയുമായിരുന്നു.

 

Latest News