റിയാദ് - ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലർവാടി റിയാദ് നോർത്ത് സോൺ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ കാമ്പയിൻ സമാപിച്ചു. 'ഈ ലോകം നമ്മുടേതാണ്' എന്ന തലക്കെട്ടിൽ കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങളോടെയാണ് കാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. പ്രസംഗ മത്സരം, ചെടി നടൽ, പരിസ്ഥിതി ഫീച്ചർ തയ്യാറാക്കൽ, പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടൽ, പോസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ഗാനാലാപനം, ചിത്രരചന തുടങ്ങി വിവിധങ്ങളായ മത്സരങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. രണ്ടാഴ്ച നീണ്ടുനിന്ന കാമ്പയിൻ ജൂൺ പതിനഞ്ചിനാണ് സമാപിച്ചത്.
സീനിയർ വിഭാഗം പ്രസംഗ മത്സരം 1. മിഷേൽ ബത്തൂൽ, 2. നൈറ ഷഹ്ദാൻ, 3. സയ്യാൻ റോഷൻ, സീനിയർ വിഭാഗം ഫീച്ചർ തയ്യാറാക്കൽ മത്സരം 1. അനാൻ അബ്ദുള്ള, 2. ആയിഷ സാദിഖ്, 3. ലംഹാ നിഷാൻ, ജൂനിയർ വിഭാഗം ന്യൂസ് റൈറ്റിംഗ് 1. അർവാ ഫാത്തിമ 2. ദയാൻ ഇഖ്ബാൽ 3. മിഷേൽ സൈനബ് & മുഹമ്മദ് ഫായിസ്, ജൂനിയർ വിഭാഗം ലെറ്റർ റൈറ്റിംഗ് 1. അബീഷ മഷൂദ് 2. ഫിസ ഫസൽ & സഫ മുഹമ്മദ് അസ്‌ലം 3. നസ്രിൻ ഫസൽ കിഡ്‌സ് വിഭാഗം ഡ്രോയിങ് ആൻഡ് പ്ലാന്റിംഗ് 1. റെനാ ദാനിയ 2. ഫാത്തിമ അഫ്രിൻ 3. അലൻ ഫാഹിദ് , കിഡ്‌സ് വിഭാഗം പരിസ്ഥിതി ഗാനം 1. ഇശൽ , 2. ആയിഷ പുളിക്കത്തൊടി, 3. മുഹമ്മദ് റയാൻ നിയാസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയിച്ചു.
പരിപാടികൾക്ക് നിഹ്മത്, ജസീന സലാം, ഷിഫാനി യഹ്‌യ, സർഫറാഷ് നവാസ് , റൈജു മുത്തലിബ്, റംസിയ അസ്‌ലം, നസീറ ഉബൈൻ, നൈസി സജാദ്, ഷഹ്ദാൻ മാങ്കുനിപൊയിൽ എന്നിവർ നേതൃത്വം നൽകി.