ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്; ഡോക്ടറടക്കം 34 പേര്‍ ക്വാറന്റീനില്‍

കോട്ടയം- പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 34 ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 34 പേരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്.ആശുപത്രിയിലെ ഒപി നിര്‍ത്തി വച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിയ രോഗികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജീവനക്കാരിക്ക് എവിടെ നിന്ന് രോഗം ലഭിച്ചെന്ന് വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാനിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 18 പേരില്‍ 9 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
 

Latest News