കണ്ണൂര്‍ വിമാനത്താവളത്തിലെ ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്  

കണ്ണൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇന്ന് കോവിഡ്  സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 17 ആയി. അവധി കഴിഞ്ഞ് തിരിച്ചെത്തിയ 16 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരിലൊരാള്‍ക്ക് ഡ്യൂട്ടിക്ക് കയറിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സൈനിക ക്വാറന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കോവിഡ്  
 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു ഇവര്‍. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്ത 50 ലേറെ പേര്‍ ക്വാറന്റീനിലാണ്. വിമാനത്താവളത്തിലെ സ്ഥിതി വിലയിരുത്താന്‍ സബ് കളക്ടര്‍ എയര്‍പോര്‍ട്ടില്‍ യോഗം ചേരുകയാണ്.നിലവില്‍ 157 പേരാണ് ജില്ലയില്‍ കോവിഡ്  
ചികിത്സയിലുള്ളത്. ഇതുവരെ 125 പേരാണ് കോവിഡ്  ബാധിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളത്. 13 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
 

Latest News