ടിക് ടോക് സെലിബ്രിറ്റി സിയ കക്കര്‍ ആത്മഹത്യ ചെയ്തു

ന്യൂദല്‍ഹി- പതിനാറുകാരിയായ ടിക് ടോക് താരം ആത്മഹത്യ ചെയ്തു. ടിക് ടോക് സെലിബ്രിറ്റിയായ സിയ കക്കറാണ് ആത്മഹത്യ ചെയ്തത്. ന്യൂദല്‍ഹിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവരുടെ മരണവാര്‍ത്ത മാനേജറായ അര്‍ജുന്‍ സരിനാണ് പുറത്തുവിട്ടത്.വ്യക്തിപരമായ പ്രശ്‌നങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നും തൊഴില്‍പരമായി വിഷയങ്ങളുണ്ടായിരുന്നില്ലെന്നും കഴിഞഅഞ ദിവസം പുതിയ പ്രൊജക്ടുമായി താന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു.
 

Latest News