സ്മ്യൂളില്‍ പാട്ടുപാടി പ്രണയത്തിലായി,പെണ്‍മക്കളെ ഉപേക്ഷിച്ച്  ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

പത്തനംതിട്ട- സ്മ്യൂളിലൂടെ പാട്ടുപാടി അടുപ്പത്തിലായ യുവാവിനൊപ്പം പോകാന്‍ മക്കളെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. കൂടല്‍ നെല്ലിമുരുപ്പ് പറപ്പാട്ട് രശ്മി(30) കാമുകനായ തൃശൂര്‍ എരുമപ്പെട്ടി വിളക്കുതല സ്വദേശി വി.കെ ബിജു(33) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ബിജുവിനൊപ്പം പോകാനായി മൂന്ന് വയസും ഏഴ് വയസും പ്രായമുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ചാണ്
ഇവര്‍ കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. രശ്മിയുടെ ഭര്‍ത്താവ് കുവൈത്തിലാണ്. സ്മ്യൂളിലൂടെ പാട്ടുകള്‍ ഒന്നിച്ച് അവതരിപ്പിച്ചാണ് രശ്മിയും ബിജുവും പ്രണയത്തിലായത്.

കഴിഞ്ഞ ദിവസം ബിജു കാറുമായെത്തി രശ്മിയുമായി പോകുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും പിന്നീട് എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ താമസം തുടരുകയും ചെയ്തു. രജിസ്ട്രര്‍ വിവാഹം കോവിഡ് നിയന്ത്രണം കാരണം വൈകുകയാണെന്നാണ് ബിജു സുഹൃത്തിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടികളെ അനാഥകളാക്കി പോയതിനെ തുടര്‍ന്ന് പോലിസ് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

Latest News