ദുബായ്- അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ദുബായിൽ യാത്രാ വിലക്ക് പൂർണമായും നീക്കി. ഇതോടെ യു.എ.യിയിൽ താമസിക്കുന്നവർക്ക് രാജ്യത്തിനകത്ത് എവിടേക്കും സ്വതന്ത്രമായി സഞ്ചരിക്കാം. അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നേരത്തെ ദുബായിൽ രാത്രി 11 മുതൽ രാവിലെ ആറുവരെയും മറ്റ് എമിറേറ്റുകളിൽ രാത്രി പത്തുമുതൽ രാവിലെ ആറു വരെയും യാത്രക്ക് വിലക്കുണ്ടായിരുന്നു.






