അമൃതാനന്ദമയി മഠത്തിൽ വിദേശയുവതി ആത്മഹത്യ ചെയ്തു

കൊല്ലം-കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയിമഠത്തിലെ ഫ്‌ളാറ്റിന് മുകളിൽ നിന്നും ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യു.കെ. സ്വദേശിനി സ്‌റ്റെഫേഡ്‌സിയോന (45) ആണ് ഫ്‌ളാറ്റിലെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതത്. കഴിഞ്ഞ ജനുവരിയിൽ ഇവർ ടൂറിസ്റ്റ് വിസ്സായിൽ മഠത്തിൽ എത്തിയതായിരുന്നു.മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കരുനാഗപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

Latest News