കോഴിക്കോട്- പന്തീരങ്കാവ് യുഎപിഎ കേസില്‍ മാപ്പ് സാക്ഷിയാകില്ലെന്ന് മുഖ്യപ്രതി അലന്‍ ഷുഹൈബ്. എന്‍ഐഎ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനമുണ്ട്. താന്‍ അത് സ്വീകരിക്കില്ലെന്നും അസുഖം ബാധിച്ച ബന്ധുവിനെ കാണാനായി പരോളില്‍ പന്നിയങ്കര എത്തിച്ചപ്പോഴാണ് അലന്റെ പ്രതികരണം.
പരോള്‍ അനുവദിച്ച സമയത്തിന് ശേഷം വിയ്യൂരിലേക്ക് തിരിച്ചുകൊണ്ടുപോയി.നേരത്തെയും മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തുവെന്നാണ് എന്‍ഐഎയുടെ ആരോപണം.
 







 
  
 