ഖത്തറില്‍ 1545 പേര്‍ കോവിഡ് മുക്തരായി

ദോഹ- ഖത്തറില്‍ 1545 പേര്‍ കോവിഡ് മുക്തരായി. 1176 പേരില്‍കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സുഖപ്പെട്ടവരുടെ എണ്ണം 71,501 എത്തി. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആശ്വാസ ദിനം കൂടിയാണ് ഇന്ന്. അതേസമയം പ്രതിദിന രോഗസംഖ്യയിലെ വര്‍ധന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

4,371 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,176 പേരില്‍കൂടി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 71,501 ആയി ഉയര്‍ന്നതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,979 ആയി കുറഞ്ഞിട്ടുമുണ്ട്. 225 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

 

Latest News