കുവൈത്തില്‍ 641 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 530 പേര്‍ കൂടി രോഗമുക്തരായി. ഇന്ന് നാല് പേര്‍ മരിച്ചതോടെ കോവിഡ് മരണം 330 ആയി.

രാജ്യത്തു ഇതുവരെ 40, 291 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 31, 770 പേര്‍ രോഗവിമുക്തരായി. 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും 8,191 പേര്‍ ചികിത്സയിലുമാണ്. പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 383 പേര്‍ സ്വദേശികളും 258 പേര്‍ വിദേശികളുമാണ്.  ജഹറ, അഹമ്മദി, ഫര്‍വാനിയ, ഹവല്ലി മേഖലകളാണ് ഇന്നും കോവിഡ് ഹോട്ട്‌പോട്ടുകളായി തുടരുന്നത്.  

 പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ കൂടുതലും സ്വദേശികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരില്‍ 60 ശതമാനവും സ്വദേശികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ള മുന്‍ തീരുമാനങ്ങള്‍ക്ക് തിരിച്ചടി ആയതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അഭിപ്രായപ്പെട്ടു.

 

Latest News