ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് എന്തുകൊണ്ട് കോവിഡ് ടെസ്റ്റില്ല; മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം- ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ വിവിധ മാർഗങ്ങളുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് യാത്രാ ഉറവിടങ്ങളിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്താൻ കേരള സർക്കാർ നിർദ്ദേശിക്കാത്തതെന്ന് മുഖ്യമന്ത്രി. കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്ക് മാത്രം എന്തുകൊണ്ട് ടെസ്റ്റ് നിർബന്ധമാക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ടെസ്റ്റുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവർക്കും കോവിഡ് ടെസ്റ്റ് വേണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News