കൊല്ലം- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദല്‍ഹി നിസാമുദ്ധീനില്‍ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ നാട്ടിലെത്തിയത്.
ക്വാറന്റൈനിലിക്കെ പനി ബാധിച്ചതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.കൊല്ലം ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.