റിയാദിന് നേരെ ഹൂത്തി മിസൈല്‍: സൈന്യം തകര്‍ത്തു

റിയാദ്- റിയാദിന് നേരെ യമനിലെ ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട മിസൈല്‍ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്ത്‌ ആകാശത്ത് സൗദി സൈന്യം തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 4.45നാണ് സംഭവം.
യമനിലെ സന്‍ആയില്‍ നിന്നാണ് റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതെന്നും റിയാദില്‍ വെച്ച് തകര്‍ത്തെന്നും സഖ്യസേന വക്താവ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു കെട്ടിടത്തില്‍ പതിച്ചെന്നും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നും അമേരിക്കന്‍ എംബസിയും അറിയിച്ചിരുന്നു. ഇന്നലെ വൈകുന്നേരവും ഇന്നു പുലര്‍ച്ചെയുമായി ഹൂത്തികള്‍ അയച്ച എട്ട് ഡ്രോണുകളും മൂന്നു ബാലിസ്റ്റിക് മിസൈലുകളും തകര്‍ത്തതായി പുലര്‍ച്ചെ സഖ്യസേന അറിയിച്ചിരുന്നു. അതിന് പിറകെയാണ് റിയാദിലേക്ക് മിസൈലാക്രമണമുണ്ടായത്.

Latest News