ന്യൂദല്‍ഹി- തന്റെ ഭാര്യ കുളിക്കുന്നത് സ്ഥിരമായി ഒളിഞ്ഞുനോക്കിയതിനാലാണ് ആറു വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് 19 കാരനായ പ്രതിയുടെ കുറ്റസമ്മതം. ബുധനാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ടത്. ഓഖ്‌ല ഫേസ് രണ്ടിലെ രാജീവ് ക്യാമ്പിലുള്ള മുറിയില്‍ കൊണ്ടുവന്ന് കട്ടിലില്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി രോഹിത് പോലീസിനോട് സമ്മതിച്ചു.
കുട്ടിയുടെ പിതാവ് നല്‍കാനുള്ള 20,000 രൂപ തിരികെ കിട്ടാനാണ് ബന്ദിയാക്കിയതെന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തപ്പോള്‍ പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. കുട്ടി നിലവിളിച്ചപ്പോള്‍ ചുമരിന് എറിഞ്ഞു കൊലപ്പെടുത്തിയെന്നും പറഞ്ഞിരുന്നു.