ദുബായ്- ദുബായ് എമിറേറ്റിലെ റസിഡന്‍സ് വിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ അനുമതി. അടുത്തമാസം ഏഴു മുതല്‍ ദുബായ് വിമാനത്താവളം വഴി വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക എന്നതിനാല്‍ മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ കാത്തിരിക്കണം. ദുബായിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വിമാനത്താവളത്തിലെ പരിശോധനക്ക് വിധേയരാവുകയോ വേണം. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നും ദുരന്തനിവാരണ ഉന്നതാധികാര സമിതി വ്യക്തമാക്കി. കേരളത്തില്‍നിന്ന് പോകുന്നവര്‍ക്ക് കോവിഡ് പരിശോധനക്ക് തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്്.