കുവൈത്തില്‍ കോവിഡ് ബാധിതര്‍ 40,000 കവിഞ്ഞു

കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു. ഇന്ന് 641 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 40291 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ നാലു പേര്‍ കൂടി മരിച്ചു. മരണസംഖ്യ 330. ഇന്നലെ 530 പേര്‍ രോഗമുക്തി നേടി. ഇതുവരെ 31770 പേര്‍ സുഖപ്പെട്ടു. നിലവില്‍ ചികിത്സയിലുള്ള 8191 പേരില്‍ 181 പേരുടെ നില ഗുരുതരമാണ്.

 

Latest News