ഇനി ടിക്‌ടോകിലുമുണ്ടാകും ഷാര്‍ജ പോലീസ്

ഷാര്‍ജ- വീഡിയോ പങ്കുവെക്കുന്ന സാമൂഹിക ആപ്ലിക്കേഷനായ ടിക് ടോക്കില്‍ ഷാര്‍ജ പോലീസ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത എന്നിവക്ക് അനുസൃതമായി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനും ഈ സേവനങ്ങളില്‍ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാണിത്.
ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡാണ് 'Shjpolice' എന്ന പേരിലുള്ള അക്കൗണ്ട് ഉദ്ഘാടനം ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പോലീസ് അക്കൗണ്ടുകള്‍ ഏഴെണ്ണമായി. സുരക്ഷാ സേവനങ്ങളും സമൂഹവും തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍സാരി അല്‍ശംസി, ചട്ടങ്ങള്‍ പാലിച്ച് ഇവ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു.

 

Latest News