ആരോഗ്യ പ്രവർത്തകക്ക് കോവിഡ്; മന്ത്രി വി.എസ്. സുനില്‍ കുമാർ സ്വയം നീരീക്ഷണത്തില്‍

തിരുവനന്തപുരം- കൃഷി മന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂരിൽ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.

 ജൂൺ 15നാണ് തൃശുർ കോർപ്പറേഷനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് മന്ത്രി സുനിൽകുമാറും അദ്ദേഹത്തിന്റെ പി.എയും തിരുവനന്തപുരത്ത് ക്വാറന്‍റൈനില്‍  പ്രവേശിക്കുകയായിരുന്നു.

Latest News