റിയോ ഡി ജനീറോ- ബ്രസീലില്‍ കോവിഡ് മരണം അരലക്ഷം കടന്നു. അമേരിക്കക്കുശേഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ലാറ്റിന്‍ അമേരിക്കയില്‍ മെക്‌സിക്കോ, പെറു, ചിലി എന്നീ രാജ്യങ്ങളിലും കോവിഡ് രോഗ ബാധയും മരണവും കുത്തനെ വര്‍ധിക്കുകയാണ്.
കോവിഡിനെ ചെറിയ ഫ്‌ളൂ എന്നു വിശേഷിപ്പിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോ വന്‍ വിമര്‍ശനമാണ് നേരിടുന്നത്. വൈറസിനേക്കാളും വലിയ ആഘാതം സാമ്പത്തിക തിരിച്ചടിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കോവിഡ് തടയുന്നതിന് ലോക്ഡൗണ്‍ നടപടികള്‍ കൈക്കൊണ്ട പ്രാദേശിക അധികൃതരെ അദ്ദേഹം തടഞ്ഞിരുന്നു. ബൊള്‍സനാരോയുടെ നിലപാടുകള്‍ക്ക് പിന്തുണയുമായി ഒരു ഭാഗത്ത് അണികളെ രംഗത്തിറക്കുകയും ചെയ്തു.
അതിനിടെ, മെക്‌സിക്കോ സിറ്റിയില്‍ മാര്‍ക്കറ്റുകളും റെസ്‌റ്റോറന്റുകളും മാളുകളും ആരാധനാലയങ്ങളും നീട്ടിവെച്ചിരിക്കയാണ്. 20,000 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പെറുവില്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 8000 ലെത്തി. തിങ്കാളാഴ്ച ഇവിടെ ഷോപ്പിംഗ് മാളുകളും മറ്റും തുറക്കുകയാണ്.






