കൊച്ചി - എറണാകുളത്ത് ഇന്ന് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജൂൺ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 14 ന് കുവൈത്ത്-കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസ്സുള്ള കുട്ടി, ജൂൺ 4 ന് ചെന്നൈയിൽനിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 21 വയസ്സുള്ള പച്ചാളം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ 43 വയസ്സുള്ള നായരമ്പലം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പനിയും മറ്റ് രോഗലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ച് വരുന്നു. ഇന്ന് 1043 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 828 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12,852 ആണ്. ഇതിൽ 10,336 പേർ വീടുകളിലും, 466 പേർ കോവിഡ് കെയർ സെന്ററുകളിലും, 2050 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 20 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 170 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡൽക്‌സിലുമായി 117 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽനിന്നും 209 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 154 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 274 ഫലങ്ങളാണ് ലഭിക്കാനുള്ളത്.