Sorry, you need to enable JavaScript to visit this website.

ഓഡിറ്റോറിയങ്ങളിൽ വിവാഹങ്ങൾക്ക് അനുമതി

റിയാദ് - ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും വിവാഹാഘോഷങ്ങൾ സംഘടിപ്പിക്കാൻ അനുമതിയുള്ളതായി ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. 50 ൽ കൂടുതലാളുകൾ ഒത്തുചേരാൻ പാടില്ലെന്ന് അനുശാസിക്കുന്ന ആരോഗ്യ പ്രോട്ടോകോൾ പാലിച്ചായിരിക്കണം ഓഡിറ്റോറിയങ്ങളിലും ഹാളുകളിലും വിവാഹാഘോഷങ്ങൾ നടത്തേണ്ടത്. ഇത് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. 
വിവാഹാഘോഷങ്ങൾ പോലെ തന്നെ അനുശോചന ചടങ്ങുകളും സംഘടിപ്പിക്കാവുന്നതാണ്. ഇത്തരം ചടങ്ങുകളിലും 50 ൽ കൂടുതൽ പേർ ഒത്തുചേരാൻ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 


കർഫ്യൂ എടുത്തുകളഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയതിന് അർഥം അപകടം നീങ്ങിയെന്നല്ല. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ കഴിയും. എല്ലാവരും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ശക്തമായി നിരീക്ഷിക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കും മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തവർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 
 

Latest News