ദുബായ് മെട്രോക്ക് പുതിയ മേധാവി

ദുബായ്- പബ്ലിക് സര്‍വീസസ് കമ്പനി സെര്‍കോ മിഡില്‍ ഈസ്റ്റ് പുതിയ മാനേജിംഗ് ഡയറക്ടറായി വാലസ് വെതറിലിനെ നിയമിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ സഹകരണത്തോടെ ദുബായ് മെട്രോയുടെയും ദുബായ് ട്രാമിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കും. ബ്രിട്ടനിലും പശ്ചിമേഷ്യയിലും നിര്‍ണായക റെയില്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ വാലസ് വെതറിലിന് ഏകദേശം 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ട്.
സൗദി അറേബ്യയില്‍ സെര്‍കോയുടെ റെയില്‍ മേധാവിയായി സേവനമനുഷ്ഠിച്ച ശേഷമാണ് വാലസ് സെര്‍കോ മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ ചേരുന്നത്. 1999-2006 കാലഘട്ടത്തില്‍ യു.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍ നെറ്റ്വര്‍ക്ക് റെയിലിനൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് വാലസ് വെതറല്‍ ദുബായ് മെട്രോയ്ക്കും ദുബായ് ട്രാമിനും നേതൃത്വം നല്‍കാന്‍ നിയോഗിതനാകുന്നത്.

 

 

Latest News