കുവൈത്ത് സിറ്റി- കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ഏഴു കൊറോണ രോഗികള്‍ മരണപ്പെടുകയും 505 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 39,650 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 326 പേര്‍ മരണപ്പെട്ടു. 31,240 പേരുടെ അസുഖം ഭേദമായി. 186 പേര്‍ അത്യാസന്ന നിലയിലാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 231 പേര്‍ കുവൈത്തികളും 274 പേര്‍ വിദേശികളുമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് പറഞ്ഞു.
യു.എ.ഇയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 48,000 ലേറെ പേര്‍ക്ക് കൊറോണ പരിശോധനകള്‍ നടത്തി. രാജ്യത്ത് പുതുതായി 392 പേര്‍ക്ക് കൊറോണബാധ കണ്ടെത്തി. യു.എ.ഇയില്‍ ഇതുവരെ 44,925 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഒരു കൊറോണ രോഗി കൂടി മരണപ്പെട്ടതോടെ യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 302 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ 661 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ ആകെ 32,415 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്.
ഒമാനില്‍ പുതുതായി 905 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 29,471 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 131 പേര്‍ മരണപ്പെട്ടു. 15,552 പേരുടെ അസുഖം ഭേദമായി. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു കൊറോണ രോഗികളാണ് മരിച്ചത്. ഒമാനില്‍ കൊറോണ രോഗികളില്‍ 101 പേരുടെ നില ഗുരുതരമാണ്.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു കൊറോണ രോഗി മരണപ്പെട്ടു. ബഹ്‌റൈനില്‍ ഇതുവരെ 61 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 21,331 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 15,790 പേരുടെ അസുഖം ഭേദമായി. 33 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.
ഖത്തറില്‍ പുതുതായി 881 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നാലു പേര്‍ മരണപ്പെട്ടു. രാജ്യത്ത് ഇതുവരെ 98 കൊറോണ രോഗികളാണ് മരിച്ചത്. 87,369 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 68,319 പേരുടെ അസുഖം ഭേദമായി. 221 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.






