വിഘ്‌നേഷിന്റെ സിനിമയില്‍  പ്രതിഫലം വാങ്ങാതെ നയന്‍താര

കോടമ്പക്കം- തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രതിഫലം പല പ്രമുഖ നടന്മാരെക്കാള്‍ കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പമാണ് താരത്തിന്റെ പുതിയ ചിത്രമെന്നും എന്നാല്‍ പടത്തിനായി നയന്‍സ് പ്രതിഫലം ഒന്നും തന്നെ വാങ്ങാതെയാണ് അഭിനയിക്കുന്നതെന്നുമാണ്. 'കാതുവക്കുള്ളെ രണ്ട് കാതല്‍' എന്ന ചിത്രത്തില്‍ നയന്‍താരയെ കൂടാതെ വിജയ് സേതുപതി, സാമന്ത അക്കിനേനി എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സെവന്‍ സ്റ്റുഡിയോ പ്രൊഡക്ഷനാണ് സിനിമ നിര്‍മ്മിക്കുന്നത്.  നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എന്നാല്‍ താരം ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
 

Latest News