നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും കോവിഡ്?  ഐസൊലേഷനിലെന്ന് തമിഴ് പത്രങ്ങള്‍ 

ചെന്നൈ- തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും കാമുകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ പ്രമുഖ പത്രങ്ങളാണ്  നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.ചെന്നൈയില്‍ കൊറോണ ബാധിതര്‍ കൂടുന്ന അവസ്ഥയാണ്. ഇവിടത്തെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇരുവരും ചെന്നൈ എഗ്‌മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നു. തന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ് നയന്‍താരയും വിഘ്‌നേഷും. വിഘ്‌നേഷിന്റെ പുതിയ ചിത്രത്തിലെ നായികയും നയന്‍താര തന്നെയാണ്.

Latest News