അബുദാബി- ഷോപ്പിംഗ് മാള്‍, എയര്‍പോര്‍ട്ട്, റസ്‌റ്റോറന്റ് തുടങ്ങി അപകട സാധ്യത കൂടിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് രോഗപ്പകര്‍ച്ചക്കു സാധ്യത കൂടുതലാണെന്നും അതിനാല്‍ രണ്ടാഴ്്ചയില്‍ ഒരിക്കല്‍ പരിശോധ നടത്തണമെന്നും അബുദാബി ആരോഗ്യ വിഭാഗം.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഏതു സമയവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുമെന്നും അവര്‍ സൂചിപ്പിച്ചു. ഇതോടകം യു.എ.ഇയില്‍ 30 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.
അബുദാബിയില്‍ സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തിയതു പരിശോധനക്കു വേണ്ടിയായിരുന്നുവെന്നും ഇതുമൂലം എമിറേറ്റില്‍ കോവിഡ് വ്യാപനം കുറഞ്ഞതായും സൂചിപ്പിച്ചു. അബുദാബിയില്‍ മാത്രം ഇതോടകം 3.88 ലക്ഷം പേര്‍ക്ക് പരിശോധന നടത്തി.
സ്വദേശികള്‍, വീട്ടുജോലിക്കാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, 50ന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശോധന സൗജന്യമാണ്.






