അബുദാബി- അബുദാബിയില്‍ ആവശ്യമെങ്കില്‍ മുഴുവന്‍ ആളുകളെയും കോവിഡ് പരിശോധനക്കു വിധേയമാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. തലസ്ഥാനത്തെ പൂര്‍ണമായും കോവിഡ് മുക്്തമാക്കുകയാണ് ലക്ഷ്യം.
കോവിഡ് നിയന്ത്രണത്തില്‍ ഇളവു വരുത്തുന്നതിനു മുന്‍പ് വ്യാപക കോവിഡ് പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅബി പറഞ്ഞു.
ഇതിന്റെ ഭാഗമായി നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങള്‍ തോറും സൗജന്യ പരിശോധന വ്യാപകമാക്കിവരികയാണ്. വൈറസ് മുക്ത എമിറേറ്റാക്കുന്നതിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന വ്യാപകമാക്കുന്നതിലൂടെ രോഗബാധിതര കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തും. ആവശ്യമുള്ളവരെ ഐസലേഷനിലും ക്വാറന്റീനിലും ആക്കും. ഇതിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.






