Sorry, you need to enable JavaScript to visit this website.

സുശാന്ത് ഫാന്‍സിനോടപ്പം നില്‍ക്കണമെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ- മോശം ഭാഷയും ശാപ വാക്കുകളും ഉപയോഗിക്കാതെ തന്നെ സുശാന്ത് സിംഗ് രജ്പുതിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന ആരാധകരോടൊപ്പം നില്‍ക്കണമെന്നും അവരെ പിന്തുണക്കണമെന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.


ഈ മാസം 14 നാണ് നടന്‍ സുശാന്ത് ആത്മഹത്യ ചെയ്തത്. മൊത്തം ചലച്ചിത്ര വ്യവസായത്തെ ഞെട്ടിച്ച സംഭവമാണെങ്കിലും ഇതിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളും നടന്മാരുടെ ആരാധക സംഘടനകള്‍ തമ്മിലുള്ള പോരും ആരംഭിച്ചിരിക്കയാണ്. പുറമെ നിന്നുള്ളവരെ എങ്ങനെ ബോളിവുഡ് എങ്ങനെ കാണുന്നുവെന്നതും സ്വജനപക്ഷപാതവും അടക്കമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നടന്‍ സുശാന്തിനു നീതി ലഭിക്കണമെന്ന ആഹ്വാനം ബോളിവുഡ് ലോകത്ത് ശക്തിപ്പെടുകയാണ്.

 

Latest News