അവള്‍ എന്നെ ഒരു നോട്ടം നോക്കി;  ഭാര്യയുടെ  പ്രതികരണത്തെക്കുറിച്ച് ആസിഫ് അലി

തലശ്ശേരി- മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലി സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത വീഡിയോ വൈറലാകുന്നു.പരിപാടിയില്‍ അവതാരകന്‍ ആസിഫിനോട് ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന മറുപടി നല്‍കിയ ശേഷം ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചു ആസിഫ് പറഞ്ഞതിങ്ങനെ. 'സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻചെയ്യുക

കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണിബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്‌സില്‍ ഭാവനയുമായി ഉള്ള ലിപ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതെങ്ങിനെ  ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു.തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. ആള്‍ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ' ചിരിച്ചു കൊണ്ട് ആസിഫ് പറയുന്നു. 2013ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
 

Latest News