ന്യൂദല്‍ഹി- ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദം ഇന്ത്യ തള്ളി. അതിശയോക്തിപരമായ വാദമാണ് ചൈന ഉന്നയിക്കുന്നത്. ഇത്തരം അവകാശവാദങ്ങള്‍ അംഗീകരിക്കില്ല- വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗല്‍വാന്‍ താഴ്വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് പക്ഷത്തിന്റെ അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തുനിന്ന് ഉചിതമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.