ന്യൂദല്‍ഹി- സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് രോഗികള്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവ് പിന്‍വലിച്ചു. വിവാദ ഉത്തരവിനെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പിന്‍വലിച്ചത്.
കോവിഡ് രോഗികളെ ഹോം ക്വാറന്റൈന് അയക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നല്‍കണമെന്ന ഉത്തരവ് വെള്ളിയാഴ്ചയാണ് ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റൈന്‍ മതിയെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശമുള്ളപ്പോള്‍ ദല്‍ഹിക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന്‍ മാനദണ്ഡം ഇറക്കിയ തീരുമാനത്തെ മുഖ്യമന്ത്രി രൂക്ഷമായി എതിര്‍ത്തിരുന്നു. മുഴുവന്‍ കോവിഡ് രോഗികള്‍ക്കുമുള്ള ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എളുപ്പമല്ലെന്നും കെജ്‌രിവാള്‍ പരസ്യമായി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിവാദ ഉത്തരവ് ലഫ്.ഗവര്‍ണര്‍ പിന്‍വലിച്ചത്.






